കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു ബ്ലോഗ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് രാവിലെ ഒരെണ്ണം അങ്ങട് തുടങ്ങിയേക്കാം എന്ന് വച്ച് ഒരു പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കി ആദ്യ പോസ്റ്റ് എഴുതാന്‍ ഇരുന്നു. ഏതാണ്ട് ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വരി പോലും നേരെ ചൊവ്വേ എഴുതാന്‍ സാധിച്ചില്ല! കട്ടേം പടോം മടക്കി ബ്ലോഗിനെ ട്രാഷ് ബാഗില്‍ തട്ടി ഊണും കഴിച്ചു തിരിച്ചു വന്നു ജി മെയില്‍ നോക്കിയപ്പോള്‍ ആണ് പ്രിയ സുഹൃത്ത് ജുബിന്റെ കത്ത് കണ്ടത്. C R എന്ന നമ്മുടെ സുഹൃത്തും ഈ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞതോടെ വീണ്ടും ഉഷാറായി.
പിന്നെ officeil കാര്യമായ പണി ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുന്നവര്‍ ആണ് ബ്ലോഗുന്നത് എന്ന ഒരു തെറ്റിധാരണ ചിലര്‍ക്കൊക്കെ ഉണ്ടാവാം. ഭാഗികമായി അതൊരു നഗ്നസത്യം മാത്രമാണെങ്കിലും അത് മാത്രമല്ല ഈ വിചാരത്തിന് കാരണം. മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍, കലിപ്പുകള്, വിളിക്കാന്‍ പറ്റാതെ പോയ തെറികള്‍, പറയാന്‍ പറ്റാതെ പോയ വാക്കുകള്‍ അങ്ങനെ എന്തും തുറന്നു പ്രകടിപ്പിക്കാന്‍ ഒരു വേദി എന്ന് മാത്രമേ ഞാന്‍ ഈ ബ്ലോഗിനെ വിളിക്കുന്നുള്ളൂ...
ശേഷം ഭാഗം അടുത്ത പോസ്റ്റില്‍ ......
നോട്ട്: പണ്ടാരമടങ്ങാന്‍, പോസ്റ്റിനുള്ള വിഷയം കണ്ടു പിടിക്കുന്നതിനെക്കാള്‍ സമയം മംഗ്ലീഷ് എഴുതാനാണ് എടുക്കുന്നത്! നോക്കാം വഴിയെ ശരിയാകുമായിരിക്കും അല്ലെ?!