Tuesday, March 30, 2010

അസ്സൂയക്കും കണ്ണ് കടിക്കും മരുന്നുണ്ടോ?

വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആണ് ഞാന്‍ ഒന്ന് ബ്ലൊഗാന്‍ തുടങ്ങിയത്. എനിക്ക് മുന്നേ ഈ മഹാസഗരത്തിലേക്ക് തലയും കുത്തി ചാടിയവനാണ് എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സഖാവ് സിജീഷ് . പിന്നെ ഈ പണി തനിക്കു പറ്റിയതല്ല എന്ന് മനസിലാക്കി അതിയാന്‍ പിന്മാറി എന്നുള്ളത് ചരിത്രം. പറഞ്ഞു വന്നത് അതല്ല. നമ്മള്‍ രണ്ടു ഹടാ ഹടിയന്മാരുടെ ബ്ലോഗുകള്‍ കണ്ടു അസൂയ മൂത്ത മറ്റൊരു മൂരാച്ചിയും ഈ പണിക്കു ഇറങ്ങിയിട്ടുണ്ട്! ഈ വ്യക്തിയെ കുറിച്ചുള്ള ചില സൂചനകള്‍ താഴെ കൊടുക്കുന്നു. ആളെ മനസിലാക്കുന്നവര്‍ OOLAN സ്പെയ്സ് നെയിം എന്ന് 9003977155 ലേക്ക് SMS അയക്കുക.

  1. ഈ കൂതറയെ കണ്ടാല്‍ മാന്യന്‍ ആണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ട്
  2. ചാറ്റിംഗ് ആണ് ഇഷ്ട വിനോദം (സ്ത്രീകളുമായി മാത്രം)
  3. ഒഴിച്ച് കൂടാന്‍ ആവാത്ത അവസരങ്ങളില്‍ മാത്രം പണിയെടുക്കുക എന്ന പോളിസിയില്‍ വിശ്വസിക്കുന്നവന്‍ ആണ്. (ഇതിനോട് ഞാനും അനുഭാവം പ്രകടിപ്പിക്കുന്നു !)

Monday, March 29, 2010

ഒരു പുതിയ സംരംഭം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു ബ്ലോഗ്‌ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് രാവിലെ ഒരെണ്ണം അങ്ങട് തുടങ്ങിയേക്കാം എന്ന് വച്ച് ഒരു പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കി ആദ്യ പോസ്റ്റ്‌ എഴുതാന്‍ ഇരുന്നു. ഏതാണ്ട് ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വരി പോലും നേരെ ചൊവ്വേ എഴുതാന്‍ സാധിച്ചില്ല! കട്ടേം പടോം മടക്കി ബ്ലോഗിനെ ട്രാഷ് ബാഗില്‍ തട്ടി ഊണും കഴിച്ചു തിരിച്ചു വന്നു ജി മെയില്‍ നോക്കിയപ്പോള്‍ ആണ് പ്രിയ സുഹൃത്ത്‌ ജുബിന്റെ കത്ത് കണ്ടത്. C R എന്ന നമ്മുടെ സുഹൃത്തും ഈ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞതോടെ വീണ്ടും ഉഷാറായി.
പിന്നെ officeil കാര്യമായ പണി ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുന്നവര്‍ ആണ് ബ്ലോഗുന്നത് എന്ന ഒരു തെറ്റിധാരണ ചിലര്‍ക്കൊക്കെ ഉണ്ടാവാം. ഭാഗികമായി അതൊരു നഗ്നസത്യം മാത്രമാണെങ്കിലും അത് മാത്രമല്ല ഈ വിചാരത്തിന് കാരണം. മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍, കലിപ്പുകള്‍, വിളിക്കാന്‍ പറ്റാതെ പോയ തെറികള്‍, പറയാന്‍ പറ്റാതെ പോയ വാക്കുകള്‍ അങ്ങനെ എന്തും തുറന്നു പ്രകടിപ്പിക്കാന്‍ ഒരു വേദി എന്ന് മാത്രമേ ഞാന്‍ ഈ ബ്ലോഗിനെ വിളിക്കുന്നുള്ളൂ...
ശേഷം ഭാഗം അടുത്ത പോസ്റ്റില്‍ ......


നോട്ട്: പണ്ടാരമടങ്ങാന്‍, പോസ്റ്റിനുള്ള വിഷയം കണ്ടു പിടിക്കുന്നതിനെക്കാള്‍ സമയം മംഗ്ലീഷ് എഴുതാനാണ് എടുക്കുന്നത്! നോക്കാം വഴിയെ ശരിയാകുമായിരിക്കും അല്ലെ?!